
ന്യൂഡല്‍ഹി: പിതംപുര സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന മെട്രോട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരി. ഗുരുതരമായി പരിക്കേറ്റ മധ്യവയസ്കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. ഡല്‍ഹി മെട്രോയുടെ റെഡ് ലൈനിലൂടെയുള്ള ഗതാഗതം സംഭവത്തെ തുടര്‍ന്ന് തടസപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.