

മഹാരാഷ്ട്രയിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കേ ഏക്‌നാഥ് ഷിൻഡെയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ വിദഗ്‌ധ സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്. ഡെങ്കിപ്പനി മലേറിയ ടെസ്റ്റുകളുടെ റിപ്പോർട്ട് നെഗറ്റീവാണെങ്കിലും രക്തത്തിൽ വെളുത്ത കോശങ്ങൾ കുറയുന്നതാണ് അസുഖ കാരണം. പനി വിട്ടുമാറാത്തതിനാൽ ആൻറിബയോട്ടിക്കുകൾ ആരംഭിച്ചിരിക്കയാണ്. ഇതോടെ ഷിൻഡെ ക്ഷീണിതനാണെന്നാണ് ഡോക്ടർമാർ പറയുന്നത്.