Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeNationalഎട്ടാം ശമ്പള കമ്മീഷൻ: ഫെബ്രുവരി 25ലെ യോഗം നിർണ്ണായകം | Eighth...

എട്ടാം ശമ്പള കമ്മീഷൻ: ഫെബ്രുവരി 25ലെ യോഗം നിർണ്ണായകം | Eighth Pay Commission

🎙️ Latest Podcast

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മീഷൻ നടപടികൾ വേഗത്തിലാകുന്നു. ഫെബ്രുവരി 25-ന് നടക്കാനിരിക്കുന്ന യോഗത്തിൽ ശമ്പള വർദ്ധനവ് സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ ഉണ്ടായേക്കും. 2026 ജനുവരി ഒന്ന് മുതൽ പുതിയ പരിഷ്കരണത്തിന് മുൻകാല പ്രാബല്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.(Eighth Pay Commission, The meeting on February 25 is crucial)

ശമ്പള വർദ്ധനവ് നിശ്ചയിക്കുന്നതിലെ ഏറ്റവും പ്രധാന ഘടകമായ ഫിറ്റ്‌മെന്റ് ഫാക്ടറിൽ വലിയ വർദ്ധനവാണ് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്.  ഏഴാം ശമ്പള കമ്മീഷനിൽ ഇത് 2.57 ആയിരുന്നു. ഇത് 2.86 മുതൽ 3.25 വരെ ആക്കി ഉയർത്തണമെന്നാണ് ആവശ്യം.

ഫിറ്റ്‌മെന്റ് ഫാക്ടർ 3.25 ആയി അംഗീകരിക്കപ്പെട്ടാൽ, നിലവിലെ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 58,500 രൂപയായി വർദ്ധിക്കാൻ സാധ്യതയുണ്ട്. ശമ്പള പരിഷ്കരണം ഔദ്യോഗികമായി നടപ്പിലാക്കാൻ ഏകദേശം 18 മുതൽ 20 മാസം വരെ സമയമെടുത്തേക്കാം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.