Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeNationalഎട്ടാം ശമ്പള കമ്മീഷൻ: ബജറ്റിൽ നേരിട്ട് പ്രഖ്യാപനമില്ല; റിപ്പോർട്ട് വരാൻ വൈകുമോ...

എട്ടാം ശമ്പള കമ്മീഷൻ: ബജറ്റിൽ നേരിട്ട് പ്രഖ്യാപനമില്ല; റിപ്പോർട്ട് വരാൻ വൈകുമോ ? | Eighth Pay Commission

🎙️ Latest Podcast

ന്യൂഡൽഹി: സാമ്പത്തിക വളർച്ചയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകിയ കേന്ദ്ര ബജറ്റിൽ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഇടംപിടിച്ചില്ല. ശമ്പള കമ്മീഷന്റെ ശുപാർശകൾ ലഭിച്ച ശേഷം മാത്രമേ ബജറ്റിൽ തുക വകയിരുത്തുകയുള്ളൂ എന്നാണ് സൂചന.(Eighth Pay Commission, No direct announcement in the budget)

എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, രാജ്യത്തെ സാമ്പത്തിക സ്ഥിതിയും ജീവനക്കാരുടെ ആവശ്യങ്ങളും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷന് 18 മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.  കമ്മീഷന്റെ റിപ്പോർട്ട് 2027 അവസാനമോ 2028 ആദ്യമോ മാത്രമേ സർക്കാരിന് ലഭിക്കാൻ സാധ്യതയുള്ളൂ. ഇതിന് ശേഷമേ ഔദ്യോഗിക വിജ്ഞാപനം ഉണ്ടാകൂ.

ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ വൈകിയാലും 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ ഇത് നടപ്പിലാക്കാനാണ് സാധ്യത. പുതിയ കമ്മീഷൻ വരുന്നത് വരെ ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ആനുകൂല്യങ്ങൾ തുടരും. ജനുവരി മുതൽ ക്ഷാമബത്തയിൽ 2% മുതൽ 4% വരെ വർദ്ധനവ് ഉണ്ടായേക്കാം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.