
ഗോരഖ്പൂർ: ഉത്തർപ്രദേശിൽ തുറന്ന അഴുക്കുചാലിൽ വീണ് എട്ടുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം(girl dies). ഗോരഖ്പൂർ മുനിസിപ്പൽ കോർപ്പറേഷനിലെ തിവാർപൂരിൽ തുറന്ന അഴുക്കുചാലിലാണ് കുട്ടി വീണത്.
ഘോസിപൂർ, ലാല ടോളി സ്വദേശി അനിസിന്റെ മകൾ അഫ്രീൻ ആണ് മരിച്ചത്. കുട്ടി മദ്രസയിൽ പോയി വീട്ടിലേക്ക് മടങ്ങവെയാണ് ഓടയിൽ വീണത്. എന്നാൽ കുട്ടിയെ ഉടൻ തന്നെ നാട്ടുകാരിൽ ചിലർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.