
ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് തമിഴ്‌നാട് പോലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. തിരുവള്ളൂർ ജില്ലയിലെ ഗുമ്മിഡിപൂണ്ടി ഗ്രാമത്തിൽ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് എട്ട് വയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. പെൺകുട്ടിയെ ഒരു അജ്ഞാത വ്യക്തി പിന്തുടരുകയും തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ഈ വ്യക്തിയെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭ്യമല്ലെങ്കിലും, സിസിടിവി ക്യാമറയിൽ പതിഞ്ഞ കുറ്റവാളിയുടെ വ്യക്തമായ ചിത്രം തമിഴ്‌നാട് പോലീസ് പുറത്തുവിട്ടിട്ടുണ്ട് . കൂടാതെ, ദുരൂഹ വ്യക്തിയെ പിടികൂടാൻ പോലീസ് ശക്തമായ തിരച്ചിലും നടത്തുകയാണ്.
ആർക്കെങ്കിലും അയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ 99520 60948 എന്ന സെൽ ഫോൺ നമ്പറിൽ ബന്ധപ്പെടാമെന്ന് തമിഴ്നാട് പോലീസ് പ്രസ്താവന ഇറക്കിയിട്ടുണ്ട്.
കൂടാതെ, തിരയുന്ന കുറ്റവാളിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് തമിഴ്നാട് പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.