ഇൻഡോറിൽ എട്ട് വയസ്സുകാരൻ ഓടയിൽ വീണ് കൊല്ലപ്പെട്ടു: അപകടം നടന്നത് പിതാവ് കാർ പാർക്ക് ചെയ്യാൻ പോയ സമയം | boy dies

ഇന്ന് പുലർച്ചെ 5 മണിയോടെ തിരച്ചിൽ പുനരാരംഭിച്ചെങ്കിലും രാവിലെ 9 മണിയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
boy dies
Updated on

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ എട്ട് വയസ്സുകാരൻ ഓടയിൽ വീണ് കൊല്ലപ്പെട്ടു(boy dies). ഇൻഡോർ സ്വദേശിയും സെക്യൂരിറ്റി ഗാർഡുമായ രാജ്പാൽ മാളവ്യയുടെ മകൻ രാജ്വീർ മാളവ്യയാണ് കൊല്ലപ്പെട്ടത്.

മായാഖേഡി പ്രദേശത്തെ ഒമാക്സ് സിറ്റിക്ക് സമീപമുള്ള ഓടയിൽ വീണാണ് കുട്ടി മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അച്ഛനോടൊപ്പം പുറത്തു പോയതായിരുന്നു കുട്ടി. എന്നാൽ മടങ്ങി വരും വഴി കുട്ടിയെ പുറത്തിറക്കി കാർ പാർക്ക് ചെയ്യാൻ പിതാവ് പോയ സമയത്താണ് അപകടം നടന്നത്.

എന്നാൽ മടങ്ങി വന്ന പിതാവ് കുട്ടി ഓടയിൽ വീണതായി കണ്ടെത്തുകയായിരുന്നു. എന്നാൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും എസ്ഡിആർഎഫ് സംഘവും സ്ഥലത്തെത്തിയെങ്കിലും കനത്ത മഴ തുടരുന്നതിനാൽ കുട്ടിയെ കണ്ടെത്താനായില്ല. ഇന്ന് പുലർച്ചെ 5 മണിയോടെ തിരച്ചിൽ പുനരാരംഭിച്ചെങ്കിലും രാവിലെ 9 മണിയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com