
റായ്പുര്‍: ഛത്തീസ്ഗഢിലെ ബല്‍റാംപുരില്‍ കാർ കുളത്തിൽവീണ് ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു സ്ത്രീയും കുഞ്ഞും ഉണ്ടായിരുന്നു. ബുദ്ധബഗീച്ച റോഡില്‍ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി.
ആറുപേരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച രാത്രിയും രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെയുമായി പുറത്തെടുത്തു. സഞ്ജയ് മുണ്ട (35), ഇദ്ദേഹത്തിന്റെ ഭാര്യ ചന്ദ്രവതി (35), മകള്‍ കീര്‍ത്തി (8), ഇവരുടെ അയല്‍വാസികളായ മംഗള്‍ ദാസ് (19), ഭൂപേന്ദ്ര മുണ്ട (18), ബലേശ്വര്‍ (18), ഉദയ്‌നാഥ് (20), ഡ്രൈവറായ മുകേഷ് ദാസ് (26) എന്നിവരാണ് അപകടത്തിൽ മരിച്ചത്.