
ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹാപ്പി പാസിയെന്നറിയപ്പെടുന്ന ഹർപ്രീത് സിംഗിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ശ്രമം നടക്കുന്നതായി സൂചന(terrorist). പാസിയയെ കൈമാറുന്നതിനെക്കുറിച്ച് യു.എസിലെ ഇന്ത്യൻ ഏജൻസികൾ ഇന്ത്യയിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതായാണ് വിവരം. ഇയാൾക്ക് രണ്ട് നിരോധിത ഖാലിസ്ഥാൻ ഭീകര സംഘടനകളുമായി ബന്ധമുള്ളതായി സ്ഥിരീകരണമുണ്ട്.
കഴിഞ്ഞ വർഷം ഡിസംബർ 12 ന് പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. 14 ഗ്രനേഡ് ആക്രമണങ്ങളാണ് ഇയാൾ അവിടെ നടത്തിയത്. ശേഷം ഇന്ത്യയിൽ നിന്നും യു.എസിലേക്ക് ഒളിവിൽ പോയ ഇയാളെ ഏപ്രിൽ 17 ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും എൻഫോഴ്‌സ്‌മെന്റ് ആൻഡ് റിമൂവൽ ഓപ്പറേഷൻസും ചേർന്ന് പിടികൂടുകയായിരുന്നു. ഇയാളെ ഇന്ത്യക്ക് കൈമാറാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.