
പാറ്റ്ന: മുൻ ബീഹാർ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ജോലിക്കു പകരം ഭൂമി അഴിമതിക്കേസിലാണ് ചോദ്യം ചെയ്യൽ. പാറ്റ്നയിലെ ഇഡി ഓഫീസിൽ വച്ചു നടത്തിയ ചോദ്യം ചെയ്യൽ നാലുമണിക്കൂർ നീണ്ടു. കഴിഞ്ഞ ദിവസം ഇതേ കേസിൽ ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്റി ദേവിയേയും മകൻ തേജ് പ്രതാപ് യാദവിനെയും ഇഡി ചോദ്യം ചെയ്തിരുന്നു.
ലാലു കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി ഉദ്യോഗാർഥികളിൽ നിന്നു തുച്ഛമായ വിലയ്ക്ക് ഭൂമി എഴുതി വാങ്ങിയെന്നാണു കേസ്.