BBC INDIA

ബി.ബി.സി ഇന്ത്യക്ക് മൂന്നു കോടി പിഴയിട്ട് ഇ.ഡി; മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി വീതം പി‍ഴ നൽകണം

ബി.ബി.സിയുടെ മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി രൂപ വീതം പിഴയൊടുക്കാനാണ് നിർദേശമെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി
Published on

ന്യൂഡൽഹി: ബി.ബി.സി ഇന്ത്യക്ക് 3.44 കോടി രൂപ പിഴ ഈടാക്കി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചതിനാണ് നടപടി എടുത്തത്.

ബി.ബി.സിയുടെ മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി രൂപ വീതം പിഴയൊടുക്കാനാണ് നിർദേശമെന്ന് സ്ഥാപനവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. 2023 ഫെബ്രുവരിയില്‍ ബി.ബി.സിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇ.ഡി ചാനലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ‘ഇന്ത്യ-ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി ബി.ബി.സി സംപ്രേഷണം ചെയ്തതിനു പിന്നാലെയായിരുന്നു ചാനലിന്റെ ഓഫിസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് സംഘടിപ്പിച്ചത്. വിദേശ ധനസഹായം സ്വീകരിക്കുന്നതിൽ ഡിജിറ്റൽ മീഡിയ സ്ഥാപനങ്ങൾക്കുള്ള 26 ശതമാനം പരിധി കമ്പനി ലംഘിച്ചെന്നാണ് ആരോപണം.

Times Kerala
timeskerala.com