
കർണാടകയിൽ മുഡ ഭൂമി കുംഭകോണത്തിൽ കോൺഗ്രസിന്റെ കുരുക്ക് മുറുകുന്നു. കേരളത്തിൽ ഇഡിയെ പിന്തുണക്കുന്ന കോൺഗ്രസ് കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് എതിരെ ഇഡിയെടുത്ത കേസിൽ പ്രതിരോധത്തിലായി. അതേസമയം ഭൂമി തിരികെ നൽകി കേസിൽ നിന്ന് തലയൂരാനുള്ള ശ്രമവും സിദ്ധരാമയ്യയുടെ കുടുംബം നടത്തുകയാണ്.
കർണാടകയിൽ വികസനത്തിന് ഭൂമി വിട്ടുകൊടുത്തതിനു പകരം മൈസൂർ അർബൻ ഡെവലപ്മെൻറ് അതോറിറ്റി ഇരട്ടിയിലധികം മൂല്യമുള്ള ഭൂമി അനുവദിച്ചുവെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കുടുംബത്തിനും എതിരായ ആരോപണം. ലോകായുക്ത പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർക്കെതിരെ ഇഡിയും കേസെടുത്തത്.