മുംബൈ: വൻകിട ലോൺ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് റിലയൻസ് അംബാനി ഗ്രൂപ്പിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കർശന നടപടി സ്വീകരിച്ചു. ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുമായി ബന്ധപ്പെട്ട 3000 കോടി രൂപയുടെ വസ്തുവകകളാണ് ഇ.ഡി. കണ്ടുകെട്ടിയത്.(ED attaches Anil Ambani's assets worth Rs 3,000 crore)
രാജ്യമൊട്ടാകെ 40 ഇടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വസ്തുവകകളാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.
അനിൽ അംബാനിയുടെ മുംബൈ ബന്ദ്രയിലെ പാലി ഹിൽ ഹൗസ് ഉൾപ്പെടെയുള്ള നിർണ്ണായക ആസ്തികൾ കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.
ദില്ലി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, ഈസ്റ്റ് ഗോദാവരി തുടങ്ങിയ 40 സ്ഥലങ്ങളിലെ വസ്തുവകകളാണ് ഇ.ഡി. പിടിച്ചെടുത്തത്.
ലോൺ തട്ടിപ്പിൽ നടന്നതായി ആരോപിക്കപ്പെടുന്ന കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇ.ഡി.യുടെ ഈ സുപ്രധാന നടപടി. രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പിനെതിരെ ഉണ്ടായ ഈ നടപടി വൻ കോളിളക്കമുണ്ടാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് റിലയൻസ് ഗ്രൂപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.