
ന്യൂഡൽഹി : വോട്ടുകൾ കൊള്ളയടിക്കപ്പെട്ടുവെന്ന ആരോപണത്തിൽ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്നുച്ചയ്ക്ക് 12 മണിക്കാണ് സമയം നൽകിയിരിക്കുന്നത്. (EC allotted time for the meeting)
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലാണ് എത്തേണ്ടത്. 30 പേർക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിപ്പ് നൽകിയിരിക്കുന്നത് കോൺഗ്രസ് എം പി ജയറാം രമേശിനാണ്.