
ന്യൂഡൽഹി : ജൂലൈ 29 ചൊവ്വാഴ്ച പുലർച്ചെ 12.11 ഓടെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. നാഷണൽ സെന്റർ ഫോർ സീസ്മോളജി പ്രകാരം, ഭൂകമ്പത്തിന്റെ ആഴം 10 കിലോമീറ്ററായിരുന്നു, കൃത്യമായ സ്ഥലം അക്ഷാംശം 6.82 N, രേഖാംശം 93.37 E. ആയിരുന്നു.(Earthquake of magnitude 6.3 strikes near Andaman and Nicobar Islands)
ഇതുവരെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജൂലൈ 22 രാവിലെ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ട് ഒരാഴ്ച കഴിഞ്ഞാണ് ഈ ഭൂചലനം ഉണ്ടായത്.
ഫരീദാബാദിലാണ് 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. സ്വത്തിന് നാശനഷ്ടമോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല.