
മഹാരാഷ്ട്ര: സുർഗാന താലൂക്കിലെ നിരവധി ഗ്രാമങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി വിവരം(Earthquake). ഷിൻഡെ, നാഗ്ഷേവാഡി, വഞ്ചുൽപാഡ, ചിരായ്, മൊഹൽപാഡ, ഹർണടെക്ഡി, റോട്ടി തുടങ്ങിയ ഗ്രാമങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവത്തെ നടന്നത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ചോ തീവ്രതയെക്കുറിച്ചോ ഇതുവരെ വിവരങ്ങൾ ലഭ്യമല്ല. ഭൂമിയിൽ നിന്ന് ഈ സമയം പുറപ്പെട്ട ശബ്ദത്തിൽ ജനങ്ങൾ പരിഭ്രാന്തർയായി ഇറങ്ങിയോടിയെന്നാണ് വിവരം. അതേസമയം ഭൂചലനത്തെ തുടർന്ന് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടിന്ന് ഭരണകൂടം അറിയിച്ചു.