
ന്യൂഡൽഹി: മ്യാൻമറിൽ ഭൂചലനം(Earthquake). റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്ന് രാവിലെ 6.10 ന് ഇന്തോ-മ്യാൻമർ അതിർത്തിക്ക് സമീപമാണ് ഭൂകമ്പം ഉണ്ടായത്.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം മണിപ്പൂരിലെ ഉഖ്രുലിൽ നിന്ന് വെറും 27 കിലോമീറ്റർ തെക്കുകിഴക്കായി ബൗമോപരിഹാരത്തിൽ നിന്നും 15 കിലോമീറ്റർ ആഴത്തിലാണ്.
അതേസമയം ഭൂചലനത്തിന്റെ പ്രകമ്പനം അസം, മണിപ്പൂർ, നാഗാലാൻഡ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ നിരവധി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ, ഭൂചലനം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെങ്കിലും വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ല.