കശ്മീരിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തി | Earthquake

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.41 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
Earthquake
Published on

കുപ്വാര : ജമ്മു കശ്മീരിലെ കുപ്‌വാരയിൽ ഭൂചലനം(Earthquake). റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.41 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും 5 കിലോമീറ്റർ ആഴത്തിലാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. അതേസമയം ഭൂചനത്തെ തുടർന്ന് ആളപായമോ സ്വത്തു നാശമോ ഉണ്ടായതായി റിപ്പോർട്ടുകളില്ല.

Related Stories

No stories found.
Times Kerala
timeskerala.com