
ഹരിയാനയിലെ റോഹ്തക് ജില്ലയിൽ ഭൂചലനമുണ്ടയി. ഇന്ന് പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്(Earthquake). റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ സുനാമി മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടില്ല.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൗമോപരിതത്തിൽ നിന്നും 10 കിലോമീറ്റർ താഴ്ചയിലാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (എൻസിഎസ്) അറിയിച്ചു. ജൂലൈ 11 ന് പ്രദേശത്ത് 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.