
ന്യൂഡൽഹി: ഇന്ന് രാവിലെ ന്യൂഡൽഹിയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ട ഭൂചലനത്തിൽ മുൻകരുതൽ നടപടിയായി ഡൽഹി മെട്രോ ട്രെയിനുകൾ 3 മിനിറ്റോളം നിർത്തിവച്ചു(Earthquake).
ഇന്ന് രാവിലെ 9:04 നാണ് ഡൽഹി, നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്.
റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഡൽഹിയിൽ നിന്ന് 60 കിലോമീറ്റർ അകലെ ഹരിയാനയിലെ ഝജ്ജാറിൽ 10 കിലോമീറ്റർ താഴ്ചയിലാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കി.