
ചമ്പ: ഹിമാചൽ പ്രദേശിലെ ചമ്പയിൽ ഭൂചലനവും തുടർ ചലങ്ങളുമുണ്ടായി(Earthquake). ഇന്ന് പുലർച്ചെ 3.27 ന് റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം അനുഭവപ്പെട്ടത്.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും 20 കിലോമീറ്റർ താഴ്ചയിലാണ്. ഇതിന് ശേഷം പുലർച്ചെ 4.39 ന് തുടർ ചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. അതേസമയം ആളപായമോ മറ്റ് നാശ നഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.