ദുബ്രി: അസമിൽ ഭൂചലനം(Earthquake). അസമിലെ ധുബ്രി ജില്ലയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ച പുലർച്ചെ 1.01 നാണ് ഉണ്ടായത്.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ ആഴത്തിലാണ്. അതേസമയം ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ രേഖപ്പെടുത്തിയതായി വിവരമില്ല.