
അസം: അസമിലെ നാഗോൺ ജില്ലയിൽ ഭൂചലനം(Earthquake). റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം തേസ്പൂരിൽ നിന്ന് 40 കിലോമീറ്റർ അകലെ ഭൗമോപരിതലത്തിൽ നിന്നും 35 കിലോമീറ്റർ ആഴത്തിലാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. അതേസമയം ഇന്ന് ഉച്ചയ്ക്ക് 12.09 ഓടെയാണ് പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടത്.