
അസം: അസമിലെ കർബി ആംഗ്ലോങ് ജില്ലയിൽ ഭൂചലനം ഉണ്ടായി(Earthquake). ജില്ലയിലും പരിസര പ്രദേശങ്ങളിലുമാണ് ചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ 9:22 നാണ് ഉണ്ടായത്.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഭൗമോപരിതലത്തിൽ നിന്നും 25 കിലോമീറ്റർ താഴ്ചയിലാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കി. അതേസമയം ഭൂചലനത്തിൽ വസ്തുവകകൾക്ക് നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകളില്ല.