
ന്യൂഡൽഹി: ഐ.എസ്ആർ.ഒയും നാസയും സംയുക്തമായി നിർമ്മിച്ച 'നിസാർ' ഉപഗ്രഹത്തിന്റെ വിക്ഷേപണം ഇന്ന് നടക്കും(satellite 'Nisar'). ഭൗമ നിരീക്ഷണ ഉപഗ്രഹമായ നിസാർ ഇന്ന് വൈകുന്നേരം 5:40 നാണ് വിക്ഷേപണം നടത്തുക.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം. നിസാർ ദൗത്യത്തിന്റെ ചിലവ് ഏകദേശം1.5 ബില്യൺ ഡോളറോളം വരുമെന്നാണ് പുറത്തു വിട്ട വിവരം. ഭൂമിയുടെ ഉപരിതലം സദാ നിരീക്ഷിക്കുക, പ്രകൃതി ദുരന്തങ്ങളും പാരിസ്ഥിതിക മാറ്റങ്ങളും തിരിച്ചറിയുക തുടങ്ങിയവയാണ് നിസാർ ദൗത്യത്തിന്റെ ചുമതല.