
ന്യൂഡൽഹി: ഭൗമ നിരീക്ഷണ ഉപഗ്രഹമായ 'നിസാർ' വിക്ഷേപിച്ചു(satellite 'Nisar'). ജിഎസ്എൽവി-എഫ് 16 റോക്കറ്റിലൂടെയാണ് ഉപഗ്രഹ വിക്ഷേപണം സാധ്യമാക്കിയത്.
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ ഇന്ന് വൈകിട്ട് 5:40 നാണ് വിക്ഷേപണം നടന്നത്. ഐ.എസ്ആർ.ഒയും നാസയും സംയുക്തമായി നിർമ്മിച്ച ഉപഗ്രഹത്തിന് ഏകദേശം1.5 ബില്യൺ ഡോളറോളം ചിലവ് വരും.
ഭൂമിയുടെ ഉപരിതലം സദാ നിരീക്ഷിക്കുക, പ്രകൃതി ദുരന്തങ്ങളും പാരിസ്ഥിതിക മാറ്റങ്ങളും തിരിച്ചറിയുക തുടങ്ങിയവയാണ് നിസാർ ദൗത്യത്തിന്റെ ചുമതല.