
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ മൗജ്പൂരിൽ വിദ്യാർത്ഥികളുമായി പോയ ഇ-റിക്ഷ മറിഞ്ഞു(E-rickshaw overturns). അപകടത്തിൽ മൗജ്പൂർ സ്വദേശിയായ എട്ട് വയസ്സുകാരി കൊല്ലപ്പെട്ടു. മൗജ്പൂരിലെ സ്വകാര്യ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്.
മോട്ടോർ സൈക്കിളിൽ ഇടിച്ചാണ് ഇ-റിക്ഷ മറിഞ്ഞത്. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് സംഭവം നടന്നത്. കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദ്യാർത്ഥിനിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.