ചെന്നൈ: ഊട്ടി, കൊടൈക്കനാലിന് പിന്നാലെ, വാൽപ്പാറ കുന്നുകളിൽ പ്രവേശിക്കുന്നതിന് നിർബന്ധിത ഇ-പാസ് നിബന്ധന നവംബർ 1 മുതൽ എന്ന് മദ്രാസ് ഹൈക്കോടതി. ഹിൽ സ്റ്റേഷനുകളിൽ പ്രവേശിക്കുന്ന വാഹനങ്ങളുടെ എണ്ണത്തെയും തരത്തെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ജില്ലാ ഭരണകൂടത്തെ സഹായിക്കുന്നതിനാണ് ഈ നിയമം കൊണ്ടുവന്നത്. ജസ്റ്റിസ് എൻ സതീഷ് കുമാറും ജസ്റ്റിസ് ഡി ഭരത ചക്രവർത്തിയും അടങ്ങുന്ന പ്രത്യേക ഫോറസ്റ്റ് ബെഞ്ച് വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു.(E-pass mandatory for Valparai hills from Nov 1)
കോടതിയുടെ ഉത്തരവനുസരിച്ച്, ചുരം റോഡുകളുടെ വാഹക ശേഷി നിർണ്ണയിക്കുന്നതിനുള്ള ശാസ്ത്രീയ പഠനങ്ങൾ നടത്താൻ സർക്കാർ ഐഐഎം-ബാംഗ്ലൂർ, ഐഐടി-മദ്രാസ് എന്നിവിടങ്ങളിൽ നിന്നുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് ഡിസംബറിൽ ലഭ്യമാക്കുമെന്ന് വെള്ളിയാഴ്ച സംസ്ഥാനം കോടതിയെ അറിയിച്ചു.
ഇ-പാസുകൾ നൽകുന്നതിന് പരിധിയില്ലെന്നും പ്രദേശവാസികളെ ഒഴിവാക്കണമെന്നും കോടതി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.