മീഷോ ലിമിറ്റഡ് ഐപിഒ ഡിസംബര്‍ മൂന്ന് മുതല്‍ | Meesho

ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 105 മുതല്‍ 111 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്
Meesho
Updated on

ഇന്ത്യയിലെ മുന്‍നിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2025 ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ നടക്കും. 4250 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 105,513,839 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. (Meesho)

ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 105 മുതല്‍ 111 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 135 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 135 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കമ്പനി ലിമിറ്റഡ്, ജെ.പി. മോര്‍ഗന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, സിറ്റിഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

Related Stories

No stories found.
Times Kerala
timeskerala.com