
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ഒക്ടോബർ 1 മുതൽ വിദേശ യാത്രക്കാർക്ക് ഇ-അറൈവൽ കാർഡ് സൗകര്യം ലഭ്യമാകും(E-Arrival Card). അന്താരാഷ്ട്ര യാത്രക്കാർക്ക് മാനുവൽ പേപ്പർ അധിഷ്ഠിത കാർഡുകൾക്ക് പകരം അവരുടെ വരവ് വിവരങ്ങൾ ഓൺലൈനായി പൂരിപ്പിക്കാൻ അനുവദിക്കുന്ന സംവിധാനമാണിത്.
യാത്രക്കാർക്ക് വരി നില്കുന്നത് കുറയ്ക്കാനും യാത്രക്കാരുടെ എത്തിച്ചേരൽ പ്രക്രിയ എളുപ്പമാക്കുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഇ-അറൈവൽ കാർഡ് ഗുണം ചെയ്യും. ഡൽഹി വിമാനത്താവള ഓപ്പറേറ്ററായ DIAL ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.