Dussehra celebrations

ദസറ ആഘോഷം: സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി അയോധ്യയിൽ രാവണൻ ഉൾപ്പടെയുള്ളവരുടെ കോലം കത്തിക്കുന്നത് നിരോധിച്ചു | Dussehra celebrations

240 അടി ഉയരമുള്ള കോലങ്ങളാണ് ദസറ ആഘോഷങ്ങളുടെ ഭാഗമായി കത്തിക്കാൻ തയ്യാറാക്കിയിരുന്നത്.
Published on

അയോധ്യ: അയോധ്യയിൽ സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി രാവണൻ, മേഘനാഥൻ, കുംഭകരൻ എന്നിവരുടെ കൂറ്റൻ കോലങ്ങൾ കത്തിക്കുന്നത് നിരോധിച്ചതായി ഉത്തർപ്രദേശ് പോലീസ് അറിയിച്ചു(Dussehra celebrations).

240 അടി ഉയരമുള്ള കോലങ്ങളാണ് ദസറ ആഘോഷങ്ങളുടെ ഭാഗമായി കത്തിക്കാൻ തയ്യാറാക്കിയിരുന്നത്. കഴിഞ്ഞ ഒരു മാസമായി ഭീമൻ കോലങ്ങളുടെ നിർമ്മാണം നടന്നുവരികയായിരുന്നു.

കോലങ്ങൾ കത്തിക്കാൻ സംഘാടകർ മുൻകൂർ അനുമതി വാങ്ങുകയും ചെയ്തിരുന്നു. അതേസമയം സുരക്ഷാ മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് നടപടി സ്വീകരിച്ചതെന്ന് അയോധ്യ സർക്കിൾ ഓഫീസർ ദേവേഷ് ചതുർവേദി അറിയിച്ചു.

Times Kerala
timeskerala.com