
യുപി വാർത്ത: ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിൽ, പൊതുസ്ഥലത്ത് ഒരു സ്ത്രീയെ മോശമായി കടന്നു പിടിച്ച ഒരു പോലീസ് ഇൻസ്പെക്ടർ (Drunk policeman) അറസ്റ്റിലായി.ബസ് സ്റ്റോപ്പിൽ വെച്ച് ഒരു സ്ത്രീയോട് പോലീസുകാരൻ അതിരുവിട്ടു പെരുമാറുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. പോലീസ് ലൈനിൽ നിയമിതനായ ഒരു സബ് ഇൻസ്പെക്ടർ മദ്യപിച്ച നിലയിൽ ഒരു സ്ത്രീയോട് അപമാനകരമായ പ്രവൃത്തി ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്.പോലീസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന സംഭവം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എസ്പി ഓഫീസിൽ നിന്ന് അൽപ്പം അകലെയാണ് ഈ സംഭവം നടന്നതെന്ന് പറയപ്പെടുന്നു, അവിടെ ഒരു ബസ് സ്റ്റോപ്പിൽ പോലീസ് ഇൻസ്പെക്ടർ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറുന്നു. പോലീസ് ഇൻസ്പെക്ടറുടെ ഇത്തരം പ്രവൃത്തിയെ അതുവഴി കടന്നുപോയ ആളുകൾ എതിർത്തപ്പോൾ, അയാൾ ആദ്യം തന്റെ തൊപ്പി ഊരി റോഡിലേക്ക് എറിയുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.വിഷയം ഗൗരവമായി എടുത്ത് എസ്പി കാസ്ഗഞ്ച് അങ്കിത ശർമ്മ ഇൻസ്പെക്ടറെ ഉടനടി സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.