
മധ്യപ്രദേശ്: മഹാനഗരി എക്സ്പ്രസിൽ മയക്കുമരുന്ന് നൽകി മോഷണം(train). സിഎസ്ടി മുംബൈയിൽ നിന്ന് വാരണാസിയിലേക്ക് ഓടുന്ന 22177 മഹാനഗരി എക്സ്പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്.
ബനാറസിലേക്ക് പോകുന്ന ഒരു യാത്രക്കാരനാണെന്ന് തെറ്റിധരിപ്പിച്ച് യാത്രക്കാരുമായി സൗഹൃദത്തിൽ ഏർപ്പെട്ട ശേഷമാണ് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയത്. നാല് യാത്രക്കാർ ആ പാനീയം കുടിച്ചതായാണ് വിവരം.
22 വയസ്സുള്ള ഒരു യാത്രക്കാരനിൽ നിന്ന് 12,000 രൂപയും മൊബൈൽ ഫോണും മോഷ്ടാവ് കവർന്നു. ഇതിനു പുറമെ മറ്റു യാത്രക്കാരുടെ ബാഗുകൾ, മൊബൈൽ ഫോണുകൾ, മറ്റ് സാധനങ്ങളും മോഷ്ടിക്കപ്പെട്ടു.