
ഭോപ്പാൽ: മയക്കുമരുന്ന് കടത്ത് കേസ് പ്രതിക്കെതിരെ ബലാത്സംഗത്തിനും കേസെടുത്ത് പോലീസ്(rape). സ്വകാര്യ മേഖലയിലെ ജീവനക്കാരിയായ 29 വയസ്സുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യാസീൻ അഹമ്മദ് എന്നയാൾക്കെതിരെ പോലീസ് കേസെടുത്തത്.
യുവതി 2024 ജൂണിൽ ഒരു ക്ലബ് പാർട്ടിയിൽ വച്ചാണ് പ്രതിയെ കണ്ടുമുട്ടിയത്. തുടർന്ന് സുഹൃത്തുക്കളായി തുടർന്ന യുവതിയെ അഹമ്മദ് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തു. ശേഷം ഹോട്ടൽ മുറിയിലെത്തിച്ച യുവതിയുമായി ഇയാൾ ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചു.
എന്നാൽ സ്ത്രീ എതിർത്തതോടെ വീണ്ടും വിവാഹ വാഗ്ദാനം നൽകി. പിന്നീട് പലപ്പോഴും ഇത് തുടർന്നു. ഏകദേശം 4 മാസത്തെ ലൈംഗിക ചൂഷണത്തിന് ശേഷം സ്ത്രീ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പ്രതിക്കെതിരെ ബലാത്സംഗം, ലൈംഗിക ചൂഷണം എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.