
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചില്‍ ഡ്രോണ്‍ തകര്‍ന്നുവീണതായി റിപ്പോർട്ട്(Drone crashes). കച്ചില്‍ ആദിപൂര്‍ തോലാനി കോളജിന് സമീപമുളള ജനവാസ മേഖലയിലാണ് സംഭവം നടന്നത്. പാകിസ്ഥാനിൽ നിന്നും 150 കിലോമീറ്ററോളം അകലെയാണ് ഈ പ്രദേശം. നിലവിൽ പ്രദേശത്തു സൈന്യം കർശന പരിശോധന നടത്തുന്നുവെന്നാണ് ലഭ്യമായ വിവരം. ഇന്ന് രാവിലെ 8:45 നാണ് ഡ്രോൺ തകർന്നു വീണതെന്നാണ് മനസിലാക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്ഥാനിൽ നിന്നും 35 കിലോമീറ്റർ മാത്രം അകലെയുള്ള പ്രദേശങ്ങളിലാണ് ഡ്രോൺ ആക്രമണം നടന്നത്. അതുകൊണ്ട് തന്നെ ഇന്ന് തകർന്നു വീണ ഡ്രോൺ പാകിസ്താന്റേത് തന്നെയാണോ എന്ന പരിശോധനയും നടന്നു വരികയാണ്.