
ന്യൂഡൽഹി: ഹരിയാനയിലെ ഝജ്ജാറിലെ മുംഗേഷ്പൂർ അഴുക്കുചാലിലുണ്ടായ വിള്ളൽ ഡൽഹി-ഹരിയാന അതിർത്തി പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാക്കി(Drainage collapses). നജഫ്ഗഢ്-ബഹാദൂർഗഢ് സ്ട്രെച്ചിന് സമീപമാണ് വിള്ളൽ ഉണ്ടായത്.
വിള്ളൽ രൂപപെട്ടതോടെ ജറോഡയിലെ കോളനികളിലേക്ക് മലിന ജലം ഇരച്ചുകയറി. ഇതോടെ പ്രദേശത്ത് നിന്നും രണ്ടായിരത്തോളം പേരെ ഒഴിപ്പിച്ചു. ശേഷം രാത്രി മുഴുവൻ അറ്റകുറ്റപ്പണികളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തിയതായി അധികൃതർ അറിയിച്ചു.