
ന്യൂഡൽഹി: ഡൽഹിയിലെ ദ്വാരകയിൽ രണ്ട് മാസം ഗർഭിണിയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി(Dowry rape). ബദു സരായ് സ്വദേശി വർഷ(22) എന്ന യുവതിയെയാണ് അബോധവസ്ഥയിൽ കണ്ടെത്തിയത്.
ആഗസ്റ്റ് 21 നാണ് സംഭവം നടന്നത്. വിവാഹം കഴിഞ്ഞ് 4 മാസത്തിന് ശേഷം ഉണ്ടായ സംഭവത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ പോലീസ് കേസെടുത്തു. അതേസമയം യുവതിയുടെ മരണ കാരണം സംബന്ധിച്ച് വ്യക്തതയില്ല. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും യുവതിയെ ഉപദ്രവിച്ചിരുന്നതായും പതിവായി മർദ്ദിച്ചിരുന്നതായും യുവതിയുടെ കുടുംബം ആരോപിച്ചു.