ചെന്നൈ : ഒരു മരണത്തിൻ്റെ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ തമിഴ്‌നാട്ടിൽ അടുത്ത സ്ത്രീധന പീഡന മരണം റിപ്പോർട്ട് ചെയ്തു. കന്യാകുമാരിയിലാണ് സംഭവം. നാഗർകോവിൽ സ്വദേശിയായ ജമലയെയാണ് ഭർത്താവിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. (Dowry death in Tamil Nadu)
ഇവരുടെ വിവാഹം കഴിഞ്ഞ് 6 മാസമാണ് ആയിട്ടുള്ളത്. 7 ലക്ഷം രൂപയും 50 പവൻ സ്വർണവും യുവതിക്ക് സ്ത്രീധനമായി നൽകിയിരുന്നു. ഭർത്താവും വീട്ടുകാരും നിർബന്ധിച്ചപ്പോൾ മാല വിറ്റ് 5 ലക്ഷം രൂപ കൂടി നൽകി.
നിഥിൻ-ജമല ദമ്പതികളുടേത് പ്രണയ വിവാഹം ആയിരുന്നു. ഇത് ഒരാഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ സ്ത്രീധന പീഡന മരണമാണ്. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ പ്രതിഷേധിച്ചു.