കൊൽക്കത്ത : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രവൃത്തികൾ ആക്ടിങ് പ്രധാനമന്ത്രിയുടേത് പോലെയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.അമിത് ഷായിൽ അമിതമായി വിശ്വാസമർപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിക്കുന്നതായും മമത പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപി പാർട്ടിയുടെ നിർദ്ദേശപ്രകാരമാണോ അതോ ജനങ്ങളുടെ ജനാധിപത്യ, പൗരാവകാശങ്ങളുടെ താൽപ്പര്യത്തിനനുസരിച്ചാണോ പ്രവർത്തിക്കേണ്ടത്. ഇതെല്ലാം അമിത് ഷായുടെ കളിയാണ്. അദ്ദേഹം ഈ രാജ്യത്തിന്റെ ആക്ടിങ് പ്രധാനമന്ത്രിയെപ്പോലെയാണ് പെരുമാറുന്നത്
അമിത് ഷാ ഒരുനാൾ മോദിയുടെ 'മിർ ജാഫറായി' മാറിയേക്കാം. ഈ നടക്കുന്നതൊക്കെ അമിത് ഷായുടെ കളിയാണ്. മോദിക്ക് എല്ലാം അറിയാം. എന്നാൽ, അമിത് ഷായെ വിശ്വസിക്കരുത്. ഒരുനാൾ അയാൾ നിങ്ങളുടെ ഒറ്റുകാരനാകുമെന്ന് മമത മുന്നറിയിപ്പ് നൽകി.