
ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തുന്നവർക്കുള്ള അസാധാരണ നിർദേശം. ഭക്ഷണം കഴിക്കുന്നതിനിടയിൽ റിയൽ എസ്റ്റേറ്റിനെ കുറിച്ചോ രാഷ്ട്രീയമോ ചർച്ച ചെയ്യരുതെന്നാണ് സന്ദർശകരോട് ഭക്ഷണശാലക്കുള്ളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബോർഡിൽ എഴുതിയിരിക്കുന്നത്.
"ഈ സൗകര്യം റിയൽ എസ്റ്റേറ്റ്/രാഷ്ട്രീയ ചർച്ചകൾക്കുള്ളതല്ല, ഭക്ഷണം കഴിക്കാൻ മാത്രമുള്ളതാണ്. ദയവായി മനസിലാക്കി സഹകരിക്കുക." എന്നെഴുതിയ ബോർഡ്ന്‍റെ ഫോട്ടോ ഒരു എക്സ് ഉപയോക്താവ് പങ്കുവെച്ചു. ബെംഗളൂരുവിലെ റെസ്റ്റോറന്റുകളിൽ, പലരും ദീർഘനേര ചർച്ചകൾ നടത്തുകയും വളരെ കുറച്ച് ഭക്ഷണം മാത്രം ഓർഡർ ചെയ്യുകയും ചെയ്യുമെന്നും അതിനാൽ ഇത്തരം മുന്നറിയിപ്പുകൾ അവിടെ സാധാരണമാണെന്നുമാണ് പലരും പറയുന്നത്.