പൂനെ: വാർജെ മാൽവാഡിയിലെ സർവീസ് റോഡിൽ, ബൈക്കിലെത്തിയ മോഷ്ടാക്കൾ സ്ത്രീയുടെ മാല കവർന്നതായി പരാതി(snatching). ഭർത്താവിനും പേരക്കുട്ടിക്കുമൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയുടെ മാലയാണ് മോഷ്ടാക്കൾ അപഹരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന വാഹനം മോഷ്ടാക്കൾ തടഞ്ഞു നിർത്തുകയും "പോലീസ് വാഹനങ്ങൾ പരിശോധിക്കുന്നതിനാൽ മുന്നോട്ട് പോകരുതെന്ന്" പറഞ്ഞ് സ്ത്രീയുടെയും ഭർത്താവിന്റെയും ശ്രദ്ധ തിരിച്ച ശേഷം മാല പൊട്ടിക്കുകയിരുന്നു. തിങ്കളാഴ്ച രാവിലെ 10.15 ഓടെയാണ് സംഭവം നടന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് ഉണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളുടെ സഹായത്തിൽ പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. മോഷ്ടിക്കപ്പെട്ട മാലയ്ക്ക് 1.4 ലക്ഷം രൂപ വിലമതിക്കുമെന്നാണ് വിലയിരുത്തൽ.