‘വിജയ്‌യെ കാര്യമായി വിമർശിക്കരുത്’; സഖ്യസാധ്യത തള്ളാതെ അണ്ണാ ഡിഎംകെ

‘വിജയ്‌യെ കാര്യമായി വിമർശിക്കരുത്’; സഖ്യസാധ്യത തള്ളാതെ അണ്ണാ ഡിഎംകെ
Published on

ചെന്നൈ: നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകവുമായി (ടിവികെ) സഖ്യത്തിനുള്ള സാധ്യത തള്ളാതെ അണ്ണാ ഡിഎംകെ സംഖ്യം. വിജയ്‌യെ കാര്യമായി വിമർശിക്കരുതെന്ന് അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി നേതാക്കളോട് നിർദേശിച്ചതായി വിവരം. ഉടൻ സഖ്യമുണ്ടാക്കാൻ സാധിക്കാതെവന്നാലും ഭാവിയിൽ ഇതിനുള്ള സാധ്യതയുണ്ടെന്നാണ് അണ്ണാ ഡിഎംകെ വിലയിരുത്തുന്നത്.

ടിവികെയുടെ ആദ്യ സംസ്ഥാനസമ്മേളനത്തിൽ ഡിഎംകെയെ വിജയ് കടന്നാക്രമിച്ചിരുന്നു. എന്നാൽ അണ്ണാ ഡിഎംകെക്കെതിരെ ഒരു പരാമർശവും ഉണ്ടായിരുന്നില്ല. മാത്രമല്ല എംജിആറിനെ പുകഴ്ത്തുകയും ചെയ്തിരുന്നു. ഇതോടെ അണ്ണാ ഡിഎംകെ-ടിവികെ സഖ്യസാധ്യത സംബന്ധിച്ച ചർച്ചകളും സജീവമായി. അണ്ണാ ഡിഎംകെയെ വിജയ് വിമർശിക്കാത്തതിന് കാരണം പാർട്ടിയുടെ പ്രവർത്തനം മികച്ചതായതിനാലാണ് എന്നായിരുന്നു പളനിസ്വാമി നടത്തിയ പ്രതികരണം.

Related Stories

No stories found.
Times Kerala
timeskerala.com