"വോട്ടിനു പണം വാങ്ങരുത്, ജനാധിപത്യം ഉണ്ടെങ്കിലേ സ്വാതന്ത്ര്യവും തുല്യതയുമുള്ളൂ, ജാതിചിന്തകൾ വളരാൻ അനുവദിക്കരുത്" - വിജയ് | TVK

സാമൂഹിക പരിഷ്‌കർത്താവായ തമിഴ്നാടിന്റെ പെരിയാറിനെപ്പോലും ജാതിവത്കരിക്കാൻ ശ്രമം നടക്കുന്നുണ്ട്. അത്തരം നീക്കങ്ങളെ പ്രതിരോധിക്കണം
Vijay
Published on

അടുത്ത തിരഞ്ഞെടുപ്പിൽ പലരും ലോറിയിൽ പണം കൊണ്ടുവന്ന് വിതരണത്തിനു ശ്രമിക്കും. അതെല്ലാം നിങ്ങളുടെ കൈയിൽനിന്ന് കൊള്ളയടിച്ച പണമാണ്. ആ പണം ഒരിക്കലും നിങ്ങൾ വാങ്ങരുത്. പണം വാങ്ങി വോട്ട് ചെയ്യുന്നത് ഒഴിവാക്കണം.അഴിമതിക്കാരായ സ്ഥാനാർഥികളെ അകറ്റി നിർത്തണം. ജനാധിപത്യം ഉണ്ടെങ്കിലേ സ്വാതന്ത്ര്യവും തുല്യതയുമുള്ളൂവെന്ന് തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്. വെള്ളിയാഴ്ച മഹാബലിപുരത്ത് പൊതുപരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർഥികളെ ആദരിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരവേ അഴിമതിയില്ലാത്ത നേതാക്കളെ തിരഞ്ഞെടുത്ത് ‘ജനാധിപത്യ’ കടമ നിർവഹിക്കണമെന്നും വിജയ് പറഞ്ഞു. "സാമൂഹിക പരിഷ്‌കർത്താവായ തമിഴ്നാടിന്റെ പെരിയാറിനെപ്പോലും ജാതിവത്കരിക്കാൻ ശ്രമം നടക്കുന്നുണ്ട്. അത്തരം നീക്കങ്ങളെ പ്രതിരോധിക്കണം. ജാതിചിന്തകൾ വളരാൻ അനുവദിക്കരുത്. അതിനെ പ്രതിരോധിക്കണം." - വിജയ് പറഞ്ഞു.

മയക്കുമരുന്ന് വേണ്ടെന്നുവയ്ക്കുന്നതുപോലെ ജാതിയും മതവും ഒഴിവാക്കണം. ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജനമുണ്ടാക്കുന്ന യാതൊരു പ്രവൃത്തികൾക്കും കൂട്ടു നിൽക്കരുതെന്നും വിജയ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com