
വാഷിംഗ്ടൺ: ചൈനയുമായി ഒരു കരാറിൽ ഒപ്പുവെച്ചതായും ഇന്ത്യയുമായി ഒരു "വളരെ വലിയ" കരാർ ഉടൻ ഉണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി(Donald Trump). ബിഗ് ബ്യൂട്ടിഫുൾ ബിൽ പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപ് അഭിപ്രായ പ്രകടനം നടത്തിയത്.
ചൈനയുമായി ഒപ്പുവച്ച കരാറിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താതെയാണ് ഇന്ത്യയയുമായി കരാർ വരൻ പോകുന്നു എന്ന സൂചന നൽകിയത്. അതേസമയം ഇരു രാജ്യങ്ങളും തമ്മിൽ വരാനിരിക്കുന്ന കരാർ ഉഭയകക്ഷി ബന്ധം വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
ഞങ്ങൾ ഇന്നലെ ചൈനയുമായി ഒപ്പുവച്ചു. ഞങ്ങൾക്ക് ചില മികച്ച കരാറുകൾ ഉണ്ട്. ഞങ്ങൾക്ക് ഒന്ന് വരാനിരിക്കുന്നു, ഒരുപക്ഷേ ഇന്ത്യയുമായി. വളരെ വലുത്. നമ്മൾ ഇന്ത്യയെ തുറക്കാൻ പോകുന്നിടത്ത്, ചൈന കരാറിൽ, ഞങ്ങൾ ചൈനയെ തുറക്കാൻ തുടങ്ങുകയാണ്." - ട്രംപ് വ്യക്തമാക്കി.