ഡൽഹി : മുഖ്യമന്ത്രി രേഖാ ഗുപ്തയെ ആക്രമിച്ച സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.ഗുജറാത്ത് സ്വദേശിയായ രാജേഷ് ഖിംജിക്കെതിരെയാണ് കേസ്. നായ സ്നേഹിയായ പ്രതി തെരുവ് നായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി വിധിയിൽ അസ്വസ്ഥനായ കാരണത്താലാണ് ആക്രമണം നടത്തിയതെന്ന് പ്രാഥമിക കണ്ടെത്തി.
നിലവിൽ ഇന്റലിജൻസ്, സ്പെഷ്യൽ സെൽ വിഭാഗങ്ങൾ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.രാജ്കോട്ട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രാജേഷ്ഭായ് ഖിംജി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന പൊതുജന സമ്പർക്ക പരിപാടിയായ ‘ജൻ സുൻവായ്’ക്കിടെയാണ് ആക്രമണം നടത്തിയത്.