Description
Digital Voice of Kerala
Thursday, March 12, 2026

Digital Voice of Kerala
HomeNationalഐസിയുവിൽ കിടക്കുന്ന രോഗി, നെഞ്ചിൽ നിർത്താതെ അമർത്തുന്ന വനിതാ ഡോക്ടർ, ഡോക്ടറാണ്...

ഐസിയുവിൽ കിടക്കുന്ന രോഗി, നെഞ്ചിൽ നിർത്താതെ അമർത്തുന്ന വനിതാ ഡോക്ടർ, ഡോക്ടറാണ് ‘യഥാർത്ഥ ഹീറോ’എന്ന് നെറ്റിസെന്‍സ്; വീഡിയോ | ‘Doctor Hero’- Viral CPR Video

🎙️ Latest Podcast

ഒരു വനിതാ ഡോക്ടർ ഏകദേശം 30 മിനിറ്റ് സിപിആർ നൽകി ഒരു രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വീഡിയോയ്ക്ക് താഴെ നെറ്റിസെന്‍സ് ഡോക്ടറാണ് ‘യഥാർത്ഥ ഹീറോ; എന്ന് വിധിയെഴുതി. എന്നാൽ സംശയങ്ങളുമായി ഡോക്ടർമാർ തന്നെ എത്തി. (‘Doctor Hero’- Viral CPR Video)

ഐസിയുവിൽ രോഗിയ്ക്ക് സിപിആർ നൽകുന്ന വനിതാ ഡോക്ടറിന്‍റെ വീഡിയോ പങ്കുവച്ച ഹാന്‍റിലുകളെല്ലാം തന്നെ ഒരേ കാര്യമാണ് എഴുതിയത്. “ഒരു വനിതാ ഡോക്ടർ ഏകദേശം 30 മിനിറ്റ് സിപിആർ നടത്തി, ഐസിയുവിൽ കിടന്ന ഒരു രോഗിയെ വിജയകരമായി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. ആ തീവ്രമായ നിമിഷം വൈറലായി മാറിയിരിക്കുന്നു, പലരും ഇതിനെ ഒരു യഥാർത്ഥ ധൈര്യത്തിന്‍റെയും സമർപ്പണത്തിന്‍റെയും പ്രവൃത്തി എന്ന് വിളിക്കുന്നു.” എന്നാൽ ആ വീഡിയോ എവിടെ ഏത് ആശുപത്രിയിൽ എപ്പോ, ഏത് രോഗിക്ക് ഏത് ഡോക്ടർ നടത്തി തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളൊന്നും നൽകിയില്ല. വീഡിയോയ്ക്ക് താഴെ ഡോക്ടറെ യഥാർത്ഥ ഹീറോയെന്നും ദൈവമെന്നും വിശേഷിപ്പിച്ച് കൊണ്ടുള്ള കുറിപ്പുകൾ നിറയുകയും ചെയ്തു.

“ഈ ‘അത്ഭുതം’ വിശ്വസിക്കാൻ എനിക്ക് പ്രയാസമാണ്, കാരണം സിപിആർ ചെയ്യുന്നത് ഒരു ഡോക്ടർ മാത്രമാണ്. ഒരു ഐസിയുവിൽ നിറയെ സ്റ്റാഫ് അംഗങ്ങളാണ്, അവർ കോഡ് പ്രവർത്തിപ്പിക്കുന്നതിനും രോഗിയെ പുനരുജ്ജീവിപ്പിക്കുന്നതിനുമായി ഒത്തുകൂടുന്നു. ഇത് എനിക്ക് ഒരു വ്യാജ വീഡിയോ പോലെ തോന്നുന്നു. സിപിആർ ഒരു ടീം വർക്കാണ്!” ഡോ. അനിരുദ്ധ മാൽപാനി എക്സ് എഐയായ ഗ്രോക്കിനോട് മറ്റൊരു ത്രഡിൽ സംശയം ചോദിച്ചു. ഗ്രോക്ക് അദ്ദേഹത്തിന്‍റെ സംശയം യുക്തിസഹമാണെന്ന് മറുപടി നൽകി. രോ 2 മിനിറ്റിലും റോളുകൾ മാറ്റുന്ന ഒരു ടീം ഉൾപ്പെടുന്നതാണ് സ്റ്റാൻഡേർഡ് ഐസിയു സിപിആർ പ്രോട്ടോക്കോളുകളെന്നും ഇത് ടീമിനുണ്ടാകുന്ന ക്ഷീണം മാറ്റാനാണെന്നുമായിരുന്നു ഗ്രോക്കിന്‍റെ മറുപടി. വിഡിയോയിൽ ആധികാരിക വിവരങ്ങളില്ലെന്നും വീഡിയോ വിശ്വസനീയമല്ലെന്നും ഗ്രോക്ക് മറുപടി പറഞ്ഞു.

വീഡിയോ ആളുകൾ ആഘോഷിക്കാൻ തുടങ്ങിയതോടെ ചില സംശയങ്ങളുമായി ഡോക്ടർമാർ തന്നെ രംഗത്തെത്തി. അൻഷുൽ ഗാർഗ് എന്ന എക്സ് ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചത് ആളുകൾക്ക് ശരിക്കും ഭ്രാന്താണെന്നായിരുന്നു. രോഗി മരിക്കാൻ കിടക്കുമ്പോൾ ഐസിയുവിൽ ആരാണ് റെക്കോർഡിംഗ് അനുവദിച്ചതെന്ന് അദ്ദേഹം ചോദിക്കുന്നു. മാത്രമല്ല. ഐസിയു നിമിഷങ്ങൾ പ്രത്യേകിച്ച് ഇത്തരം സന്ദർഭങ്ങളിൽ അങ്ങേയറ്റം തീവ്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇന്ന് ഒരാൾ മരിക്കുമ്പോൾ പോലും ആളുകൾ മരണത്തിന് മുമ്പ് വൈറലാകാൻ വീഡിയോകൾ നിർമ്മിക്കുന്നു, അത് അതിശയിപ്പിക്കുന്ന രീതിയിൽ ഒരു പശ്ചാത്തല സംഗീതം നിങ്ങൾ ഇടുന്നു. അൻഷുൽ ഗാർഗ് രോഷത്തോടെ കുറിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.