
മധ്യപ്രദേശ്: ഭോപ്പാലിലെ ടിടി നഗറിലെ ഒരു ഹോട്ടൽ മുറിയിൽ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി(suicide). കർണാടക സ്വദേശിയായ ഗൈനക്കോളജിസ്റ്റ് ഡോ. സഹൻ കുമാർ(36) ആണ് തൂങ്ങി മരിച്ചത്.
ഹോട്ടലിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയുടെ വാതിൽ പൂട്ടിയിരിക്കുന്നത് കണ്ട് സംശയം തോന്നിയ ഹോട്ടൽ ജീവനക്കാരൻ പോലീസിൽ വിവരം അറിയിക്കുകയിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.