

ഫരീദാബാദ്: 360 കെ.ജി. സ്പോടകവസ്തുക്കളുമായി ഫരീദാബാദിൽ കാശ്മീർ ഡോക്ടർ അറസ്റ്റിൽ. അമോണിയം നൈട്രേറ്റ് എന്ന് സംശയിക്കുന്ന സ്ഫോടക വസ്തുക്കളും ആയുധങ്ങളുമായാണ് ഡോക്ടർ പിടിയിലായത്. ഡോക്ടർ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് നിന്നാണ് സ്ഫോടക വസ്തുക്കളും ആയുധങ്ങളും പോലീസ് പിടികൂടുന്നത്. (Doctor Arrest)
അൽ ഫലാഹാ സർവകാലശാല അധ്യാപകൻ ഡോ. മുജാമിൽ ഷക്കീലാണ് പോലീസ് പിടിയിലായത്. ഫരീദാബാദിലേയും ജമ്മു കാശ്മീരിലേയും പോലീസ് ഉദ്യോഗസ്ഥർ സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. ഡോ. മുജാമിൽ ഷക്കീൽ മുൻപ് ജെയ്‌ഷ് ഇ മൊഹമ്മദിനെ അനുകൂലിക്കുന്നതരത്തിലുള്ള പോസ്റ്റർ ശ്രീനഗറിൽ പതിച്ച കേസിലും പ്രതിയാണ്. ഡോക്ടറുടെ വീട്ടിൽ നിന്നും 350 കിലോഗ്രാം സ്ഫോടകവസ്തുക്കൾ, ഒരു എകെ-47 റൈഫിൾ, ഒരു പിസ്റ്റൾ, മൂന്ന് മാഗസിനുകൾ, 20 ടൈമറുകൾ, ഒരു വാക്കി-ടോക്കി സെറ്റ്, വെടിമരുന്ന് എന്നിവ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.