ചെന്നൈ : ടി വി കെ റാലിക്കിടെ 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ നടനും രാഷ്ട്രീയ നേതാവുമായ വിജയുടെ ഗൂഢാലോചന വാദം അവഗണിച്ച് തമിഴ്‌നാട്ടിലെ ഡി എം കെ സർക്കാർ. (DMK on Karur stampede)
സെന്തിൽ ബാലാജി ദുരന്തത്തിൽ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന 10 ലക്ഷം രൂപയും ഇവർക്ക് കൈമാറി.
സംഘടകരുടെ പിഴവിലാണ് ദുരന്തത്തിൻ്റെ ഉത്തരവാദിത്വമെന്ന നിലപാടിലാണ് ഡി എം കെ. ഇത് സ്റ്റാലിന്റെ പ്രതികാര നടപടി ആണെന്നാണ് വിജയ് ആരോപിച്ചത്.