'വിജയ്‌യെ ഡൽഹിയിലേക്ക് വിളിച്ചത് ഭയപ്പെടുത്താൻ': DMK | Karur tragedy

വിചാരണയും ഡൽഹിയിലാണോ എന്ന് പരിഹസിച്ചു
'വിജയ്‌യെ ഡൽഹിയിലേക്ക് വിളിച്ചത് ഭയപ്പെടുത്താൻ': DMK | Karur tragedy
Updated on

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യെ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നതിനെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ. തമിഴ്‌നാട്ടിൽ നടന്ന ഒരു സംഭവത്തിൽ എന്തിനാണ് ഡൽഹിയിലേക്ക് വിളിച്ചുവരുത്തുന്നതെന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ ചോദിച്ചു.(DMK against CBI action of calling Vijay to Delhi on Karur tragedy)

വിജയ്‍യെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തുന്നത് അദ്ദേഹത്തെ ഭയപ്പെടുത്താനാണെന്ന് ശരവണൻ അണ്ണാദുരൈ ആരോപിച്ചു. സിബിഐയുടെ ഈ നടപടികൾ അന്യായവും നിയമവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യൽ ഡൽഹിയിലാണെങ്കിൽ കേസിലെ വിചാരണയും ഇനി ഡൽഹിയിലാണോ നടക്കുകയെന്നും ഡിഎംകെ വക്താവ് പരിഹസിച്ചു.

ഇന്ന് രാവിലെ 11.30-ഓടെ സിബിഐ ആസ്ഥാനത്തെത്തിയ വിജയിനെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Related Stories

No stories found.
Times Kerala
timeskerala.com